ട്രെയിൻ യാത്രയിൽ ഇനി മുതൽ തിരിച്ചറിയൽ കാർഡ് നിർബന്ധം

ട്രെയിൻ യാത്രയിൽ പരിശോധന കർക്കശമാക്കി റെയിൽവേ അതോറിറ്റി. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നിബന്ധനകൾ പ്രവർത്തികമാക്കുന്നത്. റിസർവ് ടിക്കറ്റ് യാത്രക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാണ്.

യാത്ര ടിക്കറ്റ് ഓൺലൈൻ ആണെങ്കിൽ ഐ.ആർ.സി.ടി.സി അല്ലെങ്കിൽ റെയിൽവേയിൽ നിന്നും ലഭിക്കുന്ന ഒറിജിനൽ മെസ്സേജും ഒപ്പം തിരിച്ചറിയൽ കാർഡും കാണിക്കണം. ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കരുതിയിരിക്കണം.

കൺഫേം ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ വോട്ടർ ഐഡി, ആധാർ കാർഡ്, ലൈസൻസ്, പാസ്പോർട്ട്, അതുമല്ലെങ്കിൽ പേരും ഫോട്ടോയും വെച്ച് സർക്കാർ നൽകിയിരിക്കുന്ന ഏതെങ്കിലും റിക്കാർഡുകളും കരുതിയിരിക്കണം.
