അംഗനവാടി കം ക്രഷിന്റെ ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി: അംഗനവാടി കം ക്രഷിന്റെ ഉദ്ഘാടനം ഇന്ന്. കോമത്തുകര അംഗനവാടിയിൽ വെച്ച് മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിക്കും. ആറുമാസം മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങുന്ന ഒരു സ്ഥാപനമാണ് ക്രഷ്.

രാവിലെ 7.30 മുതൽ രാത്രി 7 മണി വരെയാണ് ഇതിന്റെ പ്രവർത്തന സമയം. ക്രഷിന്റെ പ്രവർത്തനത്തിനായി ഒരു വർക്കറേയും ഒരു ഹെൽപ്പറേയും നിയമിച്ചിട്ടുണ്ട്. ഇവരുടെ കൂടെ അംഗനവാടി പ്രവർത്തകരുടെ സഹകരണവും ഉണ്ടായിരിക്കുന്നതാണ്. കുഞ്ഞുമക്കൾക്കുള്ള പോഷകഗുണം നിറഞ്ഞ ഭക്ഷണവും പരിചരണവുമാണ് ക്രഷ് നൽകി വരുന്നത്.
