ഇടുക്കിയിലെ വേടന്റെ പരിപാടി: സ്‌ഥല പരിമിതി മൂലം പ്രവേശനം 8000 പേർക്ക് മാത്രം

ഇടുക്കിയിൽ സർക്കാർ നാലാം വാർഷികാഘോഷ പരിപാടിയുടെ സമാപനത്തിൽ അവതരിപ്പിക്കുന്ന വേടന്റെ പരിപാടിയിൽ പരമാവധി 8000 പേർക്ക് മാത്രമാകും പ്രവേശനം. സ്‌ഥല പരിമിതി മൂലം ആണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും സുരക്ഷക്കായി 200 പോലീസുകാരെ വിനിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ഒരുക്കിയിരിക്കുന്ന വേദിയിൽ ഇന്ന് രാത്രി 7.30 മണിക്ക് ആണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. റാപ് ഗായകൻ വേടന്റെ പരിപാടി വിവാദത്തെ തുടർന്ന് മാറ്റിവെച്ചിരുന്നെങ്കിലും വീണ്ടും നിശ്ചയിക്കുകയായിരുന്നു.

