കൊളാവിപ്പാലം കോട്ടപ്പുറത്ത് ബോട്ട് സർവീസ് ആരംഭിച്ചു

പയ്യോളി: കൊളവിപ്പാലം കോട്ടപ്പുറം ജലാശയത്തിൽ ടൂറിസം വകുപ്പിന്റെ ഭാഗമായുള്ള പെടൽ ബോട്ട്, റൊബോട്ടുകളുടെ ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പിൽ നിർവഹിച്ചു. ക്ഷേമസഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ മത്സ്യഫെഡ് സഹായത്തോടെയാണ് പരിപാടി നടന്നത്. സംഘം പ്രസിഡണ്ട് സി. എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹിമാൻ സർവ്വീസുകളുടെ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തി. മത്സ്യഫെഡ് ബോർഡ് അംഗം വി. കെ മോഹൻദാസ് മുഖ്യാതിഥിയായി.
.

.
സംഘത്തിലെ മുൻകാല പ്രസിഡണ്ടുമാരായ ടി വി നാരായണൻ, വി കെ ഗോപാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത ഗായകരായ ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിപിൻ നാഥ് പയ്യോളി, താജുദ്ദീൻ വടകര എന്നിവരെ അനുമോദിക്കുകയും ചെയ്തു. നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ഫ്രണ്ട്സ് പയ്യോളിയുടെ നേതൃത്വത്തിൽ ഗാന സദസും അരങ്ങേറി. കൗൺസിലർ നിഷ ഗിരീഷ് സ്വാഗതവും ടിം. കെ കണ്ണൻ നന്ദിയും രേഖപ്പെടുത്തി.
