കൊയിലാണ്ടിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി

കൊയിലാണ്ടിയിൽനിന്ന് വീണ്ടും എംഡിഎംഎ പിടികൂടി. ”നടേരി മഞ്ഞളാട് പറമ്പിൽ അബ്ദുൽ അസീസിൻ്റെ മകൻ ഹബീബിനെയാണ് കൊയിലാണ്ടി പൊലീസ് 3 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐ പ്രദീപൻ, എ എസ് ഐ ബിജുവാണിയംകുളം, അനഘ, ഡാൻസാഫ് അംഗങ്ങളായ ഷാജി, ബിനീഷ്, ഷോബിത്ത് എന്നിവരും ചേർന്ന് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിലാണ് അറസ്റ്റ്.
.

.
ഇന്ന് പുലർച്ചെ 19 ഗ്രാം MDMA കൈവശംവെച്ച കാവുംവട്ടം സ്വദേശി മുഹമ്മദ് ഹാഷിമിൻ്റെ സംഘത്തിലെ പ്രധാന കണ്ണിയാണ് ഹബീബ്. കോഴിക്കോട് റൂറൽ SP ബൈജു KE യുടെ കീഴിലുള്ള നാർക്കോട്ടിക് സേനാവിഭാഗവും കൊയിലാണ്ടി പോലീസും ഊർജസ്വലമായ പ്രവർത്തനമാണ് ലഹരിക്കെതിരെ നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും വീടുകളും സ്ഥാപനങ്ങും കേന്ദ്രീകരിച്ച് റെയ്ഡുകൾ തുടരും.
