‘വൈബ്’ ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി

മേപ്പയ്യൂർ: മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി സംഘടിപ്പിച്ച ‘വൈബ്’ ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി. വിദ്യാഭ്യാസ രംഗത്ത്
ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു. മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ
സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ‘വൈബ് ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേലടി ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു.
.

.
പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സഹായ സമിതി സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, പി.രമേശൻ, കെ. നാസിബ്,
എ.ടി.വിനീഷ്, എസ്.ബി.സുഭാഷ്,പി.ജി.രാജീവ്, കെ.എം.സുഹൈൽ, ഇ.എം.രാമദാസൻ എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിൽ ക്യാമ്പിൻ്റെ വിവിധ സെഷനുകൾക്ക് ആർ. പത്മനാഭൻ, സുമേഷ് തോട്ടത്തിൽ അജീഷ് മുചുകുന്ന് , കെ.പി.സജീവൻ, കെ.ടി. സുമേഷ്, സി.എം. ബിബിൻ
എന്നിവർ നേതൃത്വം നൽകി.
