യാത്രയയപ്പ് ചടങ്ങ് നടത്തി

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പി കെ ബാബുവിനു സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് ചടങ്ങ് നടത്തി. അഗ്നി രക്ഷാ നിലയം ജീവനക്കാരുടെ സ്നേഹോപഹാരം പി കെ ബാബുവിന് നൽകി സ്റ്റേഷൻ ഓഫീസർ പി കെ ബിജു നിർവഹിച്ചു. കേരള ഫയർ സർവീസ് അസോസിയേഷൻ, കേരള ഡ്രൈവേഴ്സ് & ആൻഡ് മെക്കാനിക്ക് അസോസിയേഷൻ, കേരള ഹോംഗാർഡ് അസോസിയേഷൻ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് സംസ്ഥാന മേഖല നേതാക്കൾ സ്നേഹ സമ്മാനവും ആശംസകളും നേർന്നു.

നീണ്ട 26 വർഷത്തെ സേവന കാലയളവിൽ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അത് വഴി സമൂഹത്തിന് മികച്ച സേവനം നൽകാനും കൂടെ നിന്ന സഹപ്രവർത്തകർക്കും കുടുംബങ്ങൾക്കും തദവസരത്തിൽ പി കെ ബാബു മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു. സ്തുത്യർഹ സേവനത്തിനു 2021ൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലും 2024ൽ രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലും ലഭിക്കുകയുണ്ടായി.

വിവിധ കാലയളവിൽ കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്ന്, പേരാമ്പ്ര, മുക്കം, കൊയിലാണ്ടി എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.
കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഇദ്ദേഹം കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയാണ്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ഔദ്യോഗിക ബഹുമതികളോടെ വാട്ടർ സല്യൂട്ട് നൽകി GR:ASTO പികെ ബാബുവിനെ യാത്രയാക്കി.
