പോക്സോ കേസിൽ 49 കാരൻ അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 49 കാരൻ അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശി റയിഹാനത്ത് മൻസിലിൽ ഹബീബ് (49) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2025 ഏപ്രിൽ 10-ാം തിയ്യതി വിദ്യാർത്ഥിനി കോഴിക്കോട്ടേയ്ക്കുള്ള ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. സീറ്റിൽ തൊട്ടടുത്തിരുന്ന വിദ്യാർത്ഥിനിയുടെ സ്ക്കൂളിൽ പഠിയ്ക്കുന്ന കുട്ടിയുടെ ഉപ്പ കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്റെിൽ എത്തിയ സമയം വിദ്യാർത്ഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഈ കാര്യത്തിന് വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, പ്രതിയെ കണ്ണൂരിലുള്ള പ്രതിയുടെ വീട്ടിൽനിന്ന് കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി. നായറിന്റെ നിർദേശ പ്രകാരം SI സജീവ് കുമാർ, ASI മാരായ സജേഷ് കുമാർ, ഷാലു, ഷീബ, SCPO സുജിത്ത്, CPO മാരായ ശ്രീശാന്ത്, വിപിൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
