തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘വികസന വരകള്‍’ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

‘വികസന വരകൾ’ സമൂഹ ചിത്രരചന ജില്ലാതല ഉദ്ഘാടനം നടന്നു
കൊയിലാണ്ടി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘വികസന വരകള്‍’ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, നിജില പറവക്കൊടി, സി പ്രജില, കൗൺസിലർ എ. ലളിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ചന്ദ്രശേഖരൻ, ടി. കെ. രാധാകൃഷ്ണൻ, ഇ. എസ്. രാജൻ, ക്ലീൻ സിറ്റി മാനേജർ ടി. കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ചിത്രകലാ അധ്യാപകര്‍, പ്രാദേശിക ചിത്രകാരന്മാര്‍ എന്നിവര്‍ സമൂഹ ചിത്രരചനയുടെ ഭാഗമായി.
