ഈ വർഷത്തെ സ്വാതി തിരുനാൾ സംഗീതോത്സവം വ്യാഴാഴ്ച

കോഴിക്കോട് ‘സംഗീതിക’ സംഗീത വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സ്വാതി തിരുനാൾ സംഗീതോത്സവം വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 9.30 ന് യോഗാചാര്യ എൻ വിജയ രാഘവൻ മാസ്റ്റർ ഉൽഘാടനം ചെയ്യും. കോഴിക്കോട് കല്ലായ് റോഡിലുള്ള ശിർദ്ധി സായി ബാബ മന്ദിരത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ പ്രഗൽഭ സംഗീതജ്ഞർ പങ്കെടുക്കും. സ്വാതി തിരുനാൾ കൃതികളുടെ അവലോകനം ഡോക്റ്റർ സി വി പ്രദീപ്, സന്തോഷ് നമ്പ്യാർ എന്നിവർ നടത്തും.

തുടർന്ന് Dr. പുഷ്പാ രാമകൃഷ്ണൻ, ടി കെ വിദ്യ (RLV), Dr. സി വി പ്രദീപ്, സ്വപ്ന പ്രദീപ്, സന്തോഷ് നമ്പ്യാർ, സുര്യ നന്ദൻ, ഈശ്വരൻ നമ്പൂതിരി, കെ എസ് കുമാർ, ഉണ്ണികൃഷ്ണൻ പഴയന്നൂർ, ശങ്കർ ബ്രഹ്മദത്തൻ, അംബിക മണികണ്ഠൻ എന്നിവരുടെ സംഗീത കച്ചേരികൾക്ക് ഓംജിത്ത് – പുല്ലാങ്കുഴൽ, അഞ്ജലി രമേശ് – വീണ, എസ് ആർ വിനോദ്, മുരളി നമ്പീശൻ – വയലിൻ, ഹരി മോഹൻ, രാജേഷ് വർമ്മ, സന്തോഷ് തേവർകാട് – മൃദംഗം എന്നിവർ പക്കമേളത്തിൽ അകമ്പടി സേവിക്കും.
