കോഴിക്കോട് പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതിയങ്ങാടിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടെ വണ്ടിയുടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ പ്രതി നിഖിൽ ആംഗ്യം കാണിച്ചു.

ഇത് വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് വരൻ ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു പ്രതി ഇരുവരെയും അക്രമിച്ചത്. ആയുധം ഉപയോഗിച്ച് നിഖിൽ ക്രൂരമായി അക്രമിച്ചു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

