മലപ്പുറത്ത് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ 20 ആണ് മരിച്ചത്. രാത്രി 2 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിലാരുന്നു കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബിഎ (ഉറുദു) വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
