സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 69,760 രൂപ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 29 രൂപ കുറഞ്ഞ് 7,135 രൂപയിലെത്തി. ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 65,800 രൂപയായിരുന്നു. ഏറ്റവും കൂടിയത് 70,160 രൂപയും. അതായത്, 4400 രൂപയോളം വര്‍ധിച്ചിരുന്നു. ആഗോള വിപണിയില്‍ ഇന്ന് നേരിയ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായിട്ടാണ് ഇന്ന് വില കുറഞ്ഞത്.
