KOYILANDY DIARY.COM

The Perfect News Portal

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എലത്തൂർ കോസ്റ്റൽ പോലീസും, ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും തുടങ്ങി കൊയിലാണ്ടി ഹാർബർ വരെ തീരദേശത്ത് കൂടി മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഹീർ എം മോട്ടോർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു.
ഇന്ന് നമ്മുടെ സംസ്ഥാനം നേരിടുന്ന ലഹരി ഉപയോഗത്തിന്റെ വർദ്ധനവ് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് വെള്ളയിൽ ഹാർബർ, കോഴിക്കോട് ബീച്ച് ശാന്തിനഗർ കോളനി, കോനാട് ബീച്ച്, പുതിയാപ്പ ഹാർബർ, കൊയിലാണ്ടി കാപ്പാട് പാർക്ക്, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും, ബീച്ച് നിവാസികൾക്കും ബോധവൽക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.
റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചത് എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സഹീർ എം, SI മാരായ പൃഥ്വിരാജ് കെ സി, പ്രകാശൻ യു വി, ASI മാരായ നൗഫൽ കെ, റെജു തുടങ്ങിയവരും സംസാരിച്ചു. മോട്ടോർ സൈക്കിൾ റാലിയിൽ എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരും, കൊസ്റ്റൽ വാഡന്മാരും, ബോട്ട്സ്റ്റാഫ് എന്നിവരും പങ്കെടുത്തു.
Share news