ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ന് പ്രൗഢ ഗംഭീര തുടക്കം

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ന് പ്രൗഢ ഗംഭീര തുടക്കം. പൂക്കാട് കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ വെച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അരങ്ങ് 2025 ൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ ഡി എം. സി കവിത ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, സിക്രട്ടറി അനിൽ കുമാർ അസി സിക്രട്ടറി മോഹനൻ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു. ജില്ലയിലെ മികച്ച ഓക്സിലറി സംരംഭക ഗ്രൂപ്പായി തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹെയർ അക്സസ്സറിസ് സംരംഭകരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. സി ഡി എസ് ചെയർപേഴ്സൻ ആർ പി വത്സല സ്വാഗതവും വൈസ് ചെയർപേഴ്സൻ ഷൈമ നന്ദിയും പറഞ്ഞു.
