കിണറിൽ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറിൽ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടി എ ജി പാലസിൽ മീത്തലയിൽ കുട്ടികൃഷ്ണൻ എന്നയാളുടെ ആൾമറയില്ലാത്ത കിണറിലാണ് പശുക്കിടാവ് വീണത്. ഞായറാഴ്ച വൈകുന്നേരം ആറരയോട് കൂടിയാണ് ഹരിതകേതത്തിൽ മുരളീധരൻ എന്നയാളുടെ പശുക്കിടാവ് 9 മീറ്ററോളം ആഴവും രണ്ട് മീറ്റർ വെള്ളവുമുള്ള കിണറിൽ വീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ പശുക്കിടാവ് കിണറിനുള്ളിലുള്ള വിസ്താരം ഉള്ള ഗുഹ ഭാഗത്ത് കയറി നിൽക്കുകയായിരുന്നു. ശേഷം ഫയർ ആൻഡ് റസ്ക്യു ഓഫീസർ നിധിപ്രസാദ് ഇ എം ചെയർനോട്ടിൽ കിണറിൽ ഇറങ്ങുകയും റസ്ക്യു നെറ്റിൽ സേനാംഗങ്ങളുടെ സഹായത്തോടുകൂടി പശുക്കിടാവിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ പി എമ്മിന്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO മജീദ് എം, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജിനീഷ്കുമാർ, അമൽ ദാസ്, സുജിത്ത് എസ് പി, ഹോം ഗാർഡുമാരായ രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
