ജോയിൻറ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 7, 8 കൊയിലാണ്ടി

കൊയിലാണ്ടി: ജോയിൻറ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 7, 8 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ചു നടക്കും. എട്ടിന് രാവിലെ ബീനമോൾ നഗറിൽ (സൂരജ് ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.

56-ാം സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 12 മുതൽ 15 വരെ തിയതികളിലായി പാലക്കാട്ട് വെച്ച് നടക്കുകയാണ്. ഏഴിന് വൈകീട്ട് 4 മണിക്ക് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ കൊയിലാണ്ടി ബസ് സ്റ്റാൻ്റിനു സമീപം സ്ഥാപിക്കും. കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഓപ്പൺ സ്റ്റേജിൽ നടക്കുന്ന നവോത്ഥാന സദസ് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻറ് ടി വി ബാലൻ മുഖ്യാതിഥിയാകും.


സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത്, എ കെ എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് കെ കെ സുധാകരൻ, ദിൽവേദ് ആർ എസ്, അഡ്വ. സുനിൽ മോഹൻ എന്നിവർ സംസാരിക്കും. ജോയൻ്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി എസ് സജീവ് എന്നിവർ സംസാരിക്കും.

