KOYILANDY DIARY.COM

The Perfect News Portal

എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലന്‍റെ ഓഫീസിൽ ഇ.ഡി റെയ്ഡ്

വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് ഇഡി പരിശോധന. ഇഡി സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം.

ഏറെ ചർച്ചയായ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടക്കം 24 ഇടങ്ങളിൽ സിനിമ സെൻസർ ചെയ്തിരുന്നു.

Share news