മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം: മന്ത്രി പി രാജീവ്

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്. മൂന്ന് വിജിലൻസ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിതെന്നും പൊതുസമൂഹം മാത്രമല്ല കോടതിയും ക്ലീൻചിറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ അത്യഅപൂർവമായി മാത്രം നാലു കോടതികൾ വിധിയെഴുതിയ കേസാണിത്. കോടതിയുടെ വിധി പകർപ്പുകൾ എല്ലാവർക്കും മുന്നിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

