ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് പരിഗണിക്കും

ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് പരിഗണിക്കും. കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.

കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

എസ്‌ഐടി ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. എസ്‌ഐടി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Advertisements

