അവധികാല കായിക പരിശീലനം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് പിടിഎയുടെ ആഭിമുഖ്യത്തിൽ അവധികാല കായിക പരിശീലനം നടത്തി. നഗരസഭ ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ വി അധ്യക്ഷത വഹിച്ചു. കെ കെ സുധാകരൻ, എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട്), ബേബി കെ ജെ, ഹരീഷ് കുമാർ, ബെന്നി എ എം, സ്റ്റാഫ് സെക്രട്ടറി നവീന ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
