കൊരയങ്ങാട് കലാക്ഷേത്രത്തിൽ അവധിക്കാല സ്പെഷ്യൽ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്ത കലാസ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിവിധ വിഷയങ്ങളിൽ അവധിക്കാല സ്പെഷ്യൽ ക്ലാസുകളിലേക്ക് ഏപ്രിൽ 12 വരെ പ്രവേശനം നൽകുന്നു. ചിത്രകല, ശാസ്ത്രീയ സംഗീതം, നൃത്തം എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ തുടരുന്നത്. ചിത്രകലയിൽ, (പെൻസിൽ ഡ്രായിംഗ്, വാട്ടർ കളർ, അക്രിലിക് പെയിൻ്റിംഗ്, കേരള മ്യൂറൽ) സായ് ചിത്രകൂടം, ശാസ്ത്രീയ സംഗീതത്തിൽ ദീപ സുനിൽ, നൃത്തത്തിൽ ആര്യാദാസുമാണ് അദ്ധ്യാപകർ. വിശദ വിവരത്തിന്. 81 29557619 എന്ന നമ്പറിൽ ബന്ധപ്പെടണം.
