KOYILANDY DIARY.COM

The Perfect News Portal

നടേരിക്കടവ് പാലം ടെണ്ടർ നടപടിയിലേക്ക് കടന്നു

പേരാമ്പ്ര – കൊയിലാണ്ടി: കീഴരിയൂർ ഗ്രാമ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം ടെണ്ടർ നടപടിയിലേക്ക് കടന്നതായി പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ അറിയിച്ചു. പാലം നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബി വഴി 21,77,68,196 രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പേരാമ്പ്ര മണ്ഡലം എം.എൽ.എ ടി.പി രാമകൃഷ്ണൻ്റെ നിരന്തരമായി ഇടപെടലും, കെ. ദാസൻ എംഎൽഎ ആയിരിക്കുന്ന സമയത്തെ നീക്കങ്ങളുമാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. 212.5 മീറ്റർ നീളത്തിലാണ് പാലത്തിൻ്റെ നിർമ്മാണം നടക്കുക. ഇരു ഭാഗങ്ങളിലും 1.5 മീറ്റർ വീതിയിലുള്ള ഫുട് പാത്തും, കൊയിലാണ്ടി ഭാഗത്ത് 450 മീറ്റർ നീളത്തിലും കീഴിരിയൂർ ഭാഗത്ത് 20.3 മീറ്റർ നീളവുമുള്ള അപ്രോച്ച് റോഡും ഇതിൻ്റെ ഭാഗമായി നിർമ്മിക്കുന്നു. 

ടി.പി രാമകൃഷ്ണൻ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയും കെ. ദാസൻ കൊയിലാണ്ടി എം.എൽ.എ യുമായ സമയത്താണ് രണ്ട് മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന പാലം എന്ന ആശയത്തിന് ചിറക് വെച്ചത്. തുടർന്ന് കാനത്തിൽ ജമീല എം.എൽഎ ആയതോടെ ഇരുവരും ചേർന്ന് നടത്തിയ ശ്രമഫലമായാണ് ഇപ്പോൾ പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഇതോടെ ഇരു കരയിലുമുള്ള നൂറുകണക്കിനാളുകളുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് തന്നെ പദ്ധതിക്കായി ബജറ്റിൽ ടോക്കൻ തുക അനുവദിച്ചിരുന്നു. പിന്നീട് രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് കിഫ്ബി ഫണ്ട് അനുവദിച്ചുകൊണ്ട് ഭരണാനുമതി ലഭിക്കുകയുംചെയ്തു. ഇപ്പോൾ പാലം ടെണ്ടർ നടപടിയിലേക്ക് കടക്കുകയാണ്. ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തിയ അകലാപ്പുഴയയുടെ സമീപത്ത്തന്നെ പാലം വരുന്നതോടെ ഇരു മണ്ഡലങ്ങളിലെയും ബന്ധപ്പെടുത്തിക്കൊണ്ട് ടൂറിസത്തിന് വലിയ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നൂറുകണക്കിനാളുകൾക്ക് തൊഴിലവസരം ലഭിക്കുന്നതുൾപ്പെടെ വൻ വികസന കുതിച്ചുചാട്ടത്തിനുമാകും നാട് സാക്ഷ്യംവഹിക്കാൻ പോകുന്നത്.

Advertisements
Share news