പിഷാരികാവ് ക്ഷേത്രത്തിലെ കാവ് ശുചീകരിച്ചു

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ഉത്സവത്തിൻ്റെ പ്രധാന ചടങ്ങ് നടക്കുന്ന കാവ് പിഷാരികാവ് ദേവസ്വവും, പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായി ശുചീകരിച്ചു. ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്ന്, ടി.ടി. നാരായണൻ എ. ശ്രീകുമാരൻ നായർ, മുരളി കൊണ്ടക്കാട്ടിൽ, കെ.കെ. മനോജ് എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ , മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ്കുമാർ, ട്രസ്റ്റിബോർഡ് അംഗം സി. ഉണ്ണികൃഷ്ണൻ, മാനേജർ വി.പി. ഭാസ്ക്കരൻ എന്നിവർ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി.
