കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചതിൽ സിപിഐഎം പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേേധ പൊതുയോഗം ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് UK ചന്ദ്രൻ, KP സുധ, MV ബാലൻ, PM ബിജു എന്നിവർ നേതൃത്വം നൽകി.
