KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി

രണ്ടര വർഷത്തെ സഹനസമരത്തിനൊടുവിൽ തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിറങ്ങി. രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന സമരമാണ് ഇതോടെ വിജയംകണ്ടത്. തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപമാണ് അടിപ്പാത അനുവദിച്ചുകൊണ്ട് ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് കുമാറിന് ദേശീയപാത അതോറിറ്റിയുടെ കത്ത് ലഭിച്ചത്.
.
.
ഇന്ന് വൈകുന്നേരം 5 മണിക്ക് തിക്കോടി ടൗണിൽ ആഹ്ളാദ പ്രകടനം നടക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സമരത്തിൽ അണിചേർന്ന മുഴുവൻ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ചെയർമാൻ വി കെ അബ്ദുൾ മജീദും, കൺവീനർ കെ വി സുരേഷ് കുമാറും പത്രക്കുറിപ്പിൽ അറിയിച്ചു.
Share news