യു. കെ കുമാരനെ ആദരിച്ചു

കോഴിക്കോട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് യു. കെ കുമാരനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ ചന്ദ്രന് ഉപഹാരം നല്കി. വൈസ് പ്രസിഡന്റ് എന്‍ ഉദയന്‍ അധ്യക്ഷനായി. തക്ഷന്‍കുന്ന് സ്വരൂപം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സോമന് മുതുവന സ്വാഗതവും ശശിധരക്കുറുപ്പ് നന്ദിയും പറഞ്ഞു. ബാലവേദി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
