സൗജന്യ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ മാസവും അവസാന ഞായറാഴ്ച നടക്കുന്ന പരിശോധന ഡോ. എം.എസ്. സിന്ദൂര ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി വി ബാലൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി. രാജൻ, കെ സത്യൻ വായനശാല, സെക്രട്ടറി പി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.



