കനാൽ തുറക്കാത്തതിൽ പ്രതിഷേധം; മുചുകുന്ന്, മൂടാടി പ്രദേശത്ത് കുടിവെള്ള ക്ഷാമം

കൊയിലാണ്ടി: കനാൽ തുറക്കാത്തതിൽ പ്രതിഷേധം. അട്ടവയൽ പ്രദേശം മുതൽ മുചുകുന്ന്, മൂടാടി വരെയുള്ള പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. കൃഷിഭൂമിയും വരണ്ടു കിടക്കുന്നതിനാൽ കനാൽ അടിയന്തരമായി കുറക്കണമെന്ന് 6 -ാം ഡിവിഷൻ കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

മറ്റെല്ലാ സ്ഥലങ്ങളിലും കനാൽ ജലം എത്തിയിട്ടും അട്ടവയൽ ഭാഗം തൊട്ടു മുചുകുന്ന് ഭാഗത്തേക്ക് വെള്ളമെത്തിയിട്ടില്ല. കനാൽ വേണ്ട വിധം റിപ്പയർ ചെയ്യാത്തതാണ് കാരണമെന്നറിയുന്നു. വാർഡ് പ്രസിഡണ്ട് സജീവൻ കോവിലേരി, എം കെ ബാലകൃഷ്ണൻ, രജീഷ് കളത്തിൽ, മോഹൻദാസ് പൂങ്കാവനം, അശോകൻ പൂവണി എന്നിവർ സംസാരിച്ചു.
