മൂടാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി

മൂടാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും ഹരിത ടൗൺ പ്രഖ്യാപനവും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി അധ്യക്ഷതയില്‍ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ മാലിന്യമുക്ത (പഖ്യാപനം നടത്തി. ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ ഗൗതമൻ കെ.എ – എസ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി. അസിസ്റ്റൻ്റ് സെക്രട്ടറി ടി.ഗിരിഷ് മാലിന്യമുകത പദ്ധതികൾ വിശദീകരിച്ചു.

വാർഡ് മെമ്പർ പപ്പൻ മൂടാടി, മുൻ മെമ്പർ പി.വി. ഗംഗാധരൻ സ്നേഹ ഗ്രാമം റസിഡൻ്റ് സ് പ്രതിനിധി പ്രകാശൻ, ഇസ്മയിൽ എന്നിവർ സംസാരിച്ചു. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികൾ, ശുചിത്വ സന്ദേശ ആശയങ്ങൾ വിളിച്ചോതുന്ന ചിത്രരചന അനീഷ്, പ്രണവ്, സുധീഷ് പി.ടി.കെ എന്നിവർ ചേർന്ന് നടത്തി. മുചുകുന് കോളേജ്, ചിങ്ങപുരം, പാലക്കുളം എന്നിവടങ്ങൾ ഹരിത നഗറുകളായി പ്രഖ്യാപിച്ചു കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾക്ക് ജനകീയ കമ്മിറ്റികൾക്ക് രൂപികരിച്ച് നേതൃത്വം നൽകുന്നു. വാർഡ് മെമ്പർ കെ. സുമതി സ്വാഗതവും അഖില എം.പി. നന്ദിയും പറഞ്ഞു.

