KOYILANDY DIARY.COM

The Perfect News Portal

അംഗൻവാടി അടിച്ചു തകർത്ത പ്രതി പിടിയിൽ

കോഴിക്കോട്: വെള്ളയിൽ അംഗൻവാടി അടിച്ചു തകർത്ത പ്രതി അറസ്റ്റിൽ. ശാന്തിനഗർ കോളനിയിൽ താമസിക്കുന്ന ശിവകുമാർ (34) നെയാണ് വെള്ളയിൽ പോലീസ് പിടികൂടിയത്. ശാന്തിനഗർ കോളനിയിലെ ശാന്തി തീരം എന്ന അംഗനവാടിയുടെ വാതിൽ പ്രതി ആയുധം ഉപയോഗിച്ച് അടിച്ചു  തകർക്കുകയായിരുന്നു .
പൊതു മുതലിന് നാശനഷ്ടം ഉണ്ടാക്കിയതിന് പ്രതിക്കെതിരെ PDPP ആക്ട് പ്രകാരം വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളയിൽ പോലീസ് സ്റ്റേഷൻ SI മാരായ സജി ഷിനോബ്, ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Share news