KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്ക് എസ് എഫ്‌ ഐ മാര്‍ച്ച് നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്ക് എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനു മുമ്പില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു.

 

ഫീസ് വര്‍ധനവ് പിന്‍വലിക്കുക, പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാർ ആയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Share news