സംസ്ഥാനത്ത് സ്വര്‍ണവില 66,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില പവന് 66000 എന്ന പുതിയ റെക്കോര്‍ഡിൽ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8250 രൂപയായി.

ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. കാനഡയുമായുള്ള ട്രംപിന്റെ താരിഫ് കടുംപിടുത്തത്തില്‍ അമേരിക്കന്‍ ഓഹരി വിപണി കടുത്ത തിരിച്ചടി കഴിഞ്ഞ ദിവസം നേരിടുകയും ചെയ്തിരുന്നു. പിന്നീട് ഇറക്കുമതി ചുങ്കം 50 ശതമാനത്തില്‍ നിന്ന് 25 ആയി നിശ്ചയിച്ചിരുന്നു.

