KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെയും HMC യുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാരായ രാജശ്രീ, ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

ഗർഭാശയമുഖത്തിന്റെ (cervix ) സൂക്ഷ്മ പരിശോധന യാണ് ഇതിലൂടെ സാധ്യമാകുന്നത്. ഗർഭാശയമുഖത്തിലെ  അസാധാരണമായ വളർച്ചകൾ, ഹ്യുമൻ പാപ്പിലോമ വൈറസ് ബാധ (HPV), ഗർഭാശയമുഖ കാൻസർ തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന് ഈ പരിശോധന വളരെ ഉപകാരപ്രദമാണ്.

ഇതുവഴി ഇത്തരം മാരകമായ അസുഖങ്ങൾ വരാതെ തടയുന്നതിനും വന്നാൽ തുടക്കത്തിൽ തന്നെ ഫലപ്രദമായ ചികിത്സ ഏർപ്പെടുത്തുന്നതിനും സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെടുക.

Advertisements
Share news