ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു

പൂക്കാട്: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം തിരുവങ്ങൂർ യു.പി സ്കൂളിൽ പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു. മധുസൂദനൻ എം (ബി.പി.സി. പന്തലായനി) മുഖ്യ പ്രഭാഷണം നടത്തി.
.

.
വാർഡ് മെമ്പർ സുധ തടവൻ കയ്യിൽ, ഷെറിൻ കെ (പി.ടി.എ വൈസ് പ്രസിഡണ്ട്), ശശി കോളോത്ത് (എസ്.എസ്.ജി കൺവീനർ), അഫീന (എം.പി.ടി.എ ചെയർപേഴ്സൺ), ഷൈനിമ. കെ. എസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ.ആർ ഷമീർ സ്വാഗതവും എസ്.ആർ.ജി കൺവീനർ സി.കെ. ബലകൃഷ്ണൻ നന്ദിയും പറഞ്ഞു.
