KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി ടൗണിലെ ലാവണ്യ ഹോം അപ്ലയൻസസ് ഷോപ്പിൽ വൻ തീപിടുത്തം

ബാലുശ്ശേരി ടൗണിലെ ഹോം അപ്ലയൻസസ് ഷോപ്പിൽ വൻ തീപിടുത്തം.  ലാവണ്യ ഹോം അപ്ലയൻസിൽ രാത്രി 12 മണിയോടുകൂടിയാണ്  തീപിടുത്തം ഉണ്ടായത്. നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, മുക്കം ഫയർസ്റ്റേഷനുകളിൽ നിന്നായി ഏഴോളം ഫയർ യൂണിറ്റ് എത്തിയാണ് മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചത്.
.
.
നാലു നിലകളിലായി പ്രവർത്തിക്കുന്ന ഷോപ്പിന്റെ രണ്ടും മൂന്നും നിലയിലാണ് തീ കൂടുതലായും ബാധിച്ചത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും മറ്റും ഉള്ളതിനാൽ തീ ആളിപ്പടരുകയുണ്ടായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
.
.
കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ  നിന്നും ASTO അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ജാഹിർ എം, നിധി പ്രസാദ് ഇ എം,അനൂപ് എൻപി,അമൽദാസ്, ഷാജു കെ,സുജിത്ത് എസ് പി,ഹോം ഗാർഡ് മാരായ ബാലൻ ഇ എം, ഷൈജു,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news