പന്തലായനി ബി.ആർ.സി യുടെ നേതൃത്വത്തിൽ ദ്വിദിന അധ്യാപക പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പന്തലായനി ബി.ആർ.സി യുടെ നേതൃത്വത്തിൽ ദ്വിദിന അധ്യാപക പരിശീലനം (സംയോജിത വിദ്യാഭ്യാസം നോഡൽ അധ്യാപക ശാക്തീകരണം) കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.
.

.
സ്പെഷ്യൽ എഡ്യൂക്കേറ്റർ സിൽജ. ഋഷി സുകുമാർ, ജിഷ. കെ. പി, സ്വപ്ന എൻ. പി എന്നിവർ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സിൽജ. ബി സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രശോഭ് നന്ദിയും പറഞ്ഞു.
