വ്യാപാരോത്സവം: വസ്കോഡ ഗാമ സെൽഫി പോയിൻ്റ് ഉദ്ഘാടനവും ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും

കൊയിലാണ്ടിയിൽ നടന്നുവരുന്ന വ്യാപാരോത്സവത്തിൻ്റെ ഭാഗമായി ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും, വസ്കോഡ ഗാമ സെൽഫിപോയിൻ്റ് ഉദ്ഘാടനവും നടന്നു. വാട്സാപ് സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ കൊയിലാണ്ടി പ്രസ്സ്ക്ലബ് പ്രസിഡണ്ട് സജീവൻ സെൽഫി പോയിൻ്റ് ഉദ്ഘാടനം ചെയ്തു. കെ കെ നിയാസ് ആദ്യക്ഷതവഹിച്ചു.
.

.
കെ കെ ഫാറൂഖ്, കെ ഗോപാലകൃഷ്ണൻ, രമേശ്, അരുൺ പി നൗഷാദ്, സഹീർ ഗാലക്സി, പി കെ റിയാസ്, കെ ദിനേശൻ, നാസർ കിഡ്സ് സുനിൽ പ്രകാശ്, പിവി പ്രജീഷ് എന്നിവർ സംസാരിച്ചു. കെ പി രാജേഷ് സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
