വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത്. ഈ മേഖലയിൽ നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ട്. പ്രദേശവാസികളാണ് പുലി മരത്തിൽ നിന്നും ചാടുന്ന ദൃശ്യം പകർത്തിയത്. പുലിയെ കണ്ട സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിക്കായി കൂടുവെച്ചിട്ടുണ്ട്.