KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡൽഹി കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ബുധനാഴ്ച്ച രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

Share news