ചേമഞ്ചേരി തൂവ്വക്കോട് സ്ത്രീയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കാണപ്പെട്ടു

ചേമഞ്ചേരി തൂവ്വക്കോട് സ്ത്രീയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കാണപ്പെട്ടു. തുവ്വക്കോട് വെട്ടുകാട്ടിൽ കുനിയിൽ വിശ്വന്‍റെ ഭാര്യ ഷീല (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടു കൂടിയാണ് സംഭവം. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.
.

ASTO പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ FRO മാരായ ജാഹിർ എം, ബിനീഷ് കെ, ജിനീഷ് കുമാർ പി കെ, സുജിത്ത് എസ് പി, ഷാജു കെ, ഹോം ഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

മക്കൾ: അനഘ, അശ്വിഷ്. പരേതനായ ചാത്തുവിന്‍റെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: പ്രഭാകരൻ വിജയൻ, ബാബു, ബാലകൃഷ്ണൻ, ശോഭ.
