കാപ്പാട് ഡിവിഷനിൽ വനിതാ ദിനം ആചരിച്ചു

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. കണ്ണൻ കടവ് ക്രസന്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

യുവ എഴുത്തുകാരി ശരീഫ താവണ്ടിയെയും വാർഡിലെ പ്രായം കൂടിയ തൊഴിൽ ഉറപ്പ് തൊഴിലാളികളായ പി പി സുകുമാരി, പി പി. കാഞ്ചന എന്നിവരെയുംചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി ആദരിച്ചു. ടി വി. ചന്ദ്രഹസൻ, വാർഡ് കൺവീനർ എ ടി. ബിജു എന്നിവർ സംസാരിച്ചു. വാർഡ് എഡി എസ് മെമ്പർ തസ്‌ലീന കബീർ സ്വാഗതവും ആശാവർക്കർ ബിന്ദു എ ടി നന്ദിയും പറഞ്ഞു.
