തുവ്വക്കോട് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ഒരാൾ മരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട് ഒരാൾ മരിച്ചു. ചേമഞ്ചേരി തൂവക്കോട് പടിഞ്ഞാറെ മലയിൽ വിജയൻ (58) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് സംഭവം.
.

.
വിവരം കിട്ടിയതിനെ തുടർന്നും കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാ എത്തി ഓക്സിജൻ ലഭ്യത കുറഞ്ഞ കിണറ്റിൽ ബിഎ സെറ്റ് ഉപയോഗിച്ച് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഇർഷാദ് ടി കെ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി വിജയനെ കരക്കെത്തിച്ചു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സരസ, വിജീഷ്, വിജിന.
.

.
ASTO അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ അനൂപ് ബികെ,FRO മാരായ ബിനീഷ് കെ, നിധിപ്രസാദി ഇ എം, സുജിത്ത് S P,നവീൻ ഹോംഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
