വിൽപനക്കായി സുക്ഷിച്ച അനധികൃത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. പെരുമണ്ണ സ്വദേശിയായ വലിയ പുൽപറമ്പിൽ വിനോദ് കുമാർ (59) നെയാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്. പെരുമണ്ണ പാറക്കണ്ടം റോഡിൽ ദഹബാൻ കിച്ചൻ റസ്റ്റോറന്റിന് സമീപത്ത് നിന്ന് അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയിൽ നിന്ന് നാലര ലിറ്റർ വിദേശ മദ്യം പോലീസ് കണ്ടെടുത്തു. പന്തിരാങ്കാവ് പോലീസ് സ്റ്റേഷൻ SI പ്രശാന്ത്, ASI ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
