സിപിഐ നേതാവ് പി രാജു അന്തരിച്ചു

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ഥാന കൗൺസിൽ അംഗവും പറവൂർ എംഎൽഎയും ജനയുഗം കൊച്ചി യുണിറ്റ് മാനേജരും ആയി പ്രവർത്തിച്ചിട്ടുണ്ട്. 1991ലും 1996ലും പറവൂർ മണ്ഡലത്തിൽ നിന്നും എംഎൽഎയായി പ്രവർത്തിച്ചിരുന്നു.
