KOYILANDY DIARY.COM

The Perfect News Portal

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ  ആനയെ മയക്കുവെടി വെച്ചു

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ  ആനയെ മയക്കുവെടി വെച്ചു. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിൽവെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടപ്പാക്കുന്നത്. ഇനികുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി സുരക്ഷിതമായി കോടനാട് മേഖലയിലെ കാപ്രികാട് അഭയാരണ്യത്തിൽ ആനയെ എത്തിക്കും. ആനയെ ചികിത്സിക്കാനുള്ള കൂടിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

Share news