KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന; പവന് 63,520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് ഇന്ന് 400 രൂപ കൂടി. നിലവിൽ 63,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണത്തിന് പവന് 63,120 രൂപയായിരുന്നു വില. മൂന്ന് ​ദിവസത്തിനിടെ പവന് 1360 രൂപ കുറ‍ഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്ന് 400 രൂപയുടെ വർധനവുണ്ടായത്. ​ഗ്രാമിന് 50 രൂപ കൂടി വില 7,940 ആയി.

18 കാരറ്റിന് 51,976 രൂപയും 24 കാരറ്റിന് 69,296 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. ഈ മാസം 11ന് ചരിത്രത്തിലാദ്യമായി പവന്റെ വില 64,000 കടന്നിരുന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന് പണിക്കൂലി യടക്കം 70,000ത്തോളം രൂപ നൽകേണ്ടി വരും. വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 108 രൂപയും കിലോ​ഗ്രാമിന് 1,08,000 രൂപയുമാണ് വില.

 

Share news