മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് കൊയിലാണ്ടിയിലേക്ക്

കൊയിലാണ്ടി: മണക്കുളങ്ങരയിൽ ആന ഇടഞ്ഞ് മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് കൊയിലാണ്ടിയിലേക്ക്. മണക്കുളങ്ങര ക്ഷേത ഉത്സവത്തിനിടെ ആന ഇടഞ്ഞ് മരണപ്പെട്ട 3 പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുന്ന മാവിൻ ചുവട്ടിലെത്തി മന്ത്രി രാജേഷ് അന്തിമോപചാരമർപ്പിക്കും. തുടർന്ന് മൂന്ന് പേരുടെയും വീടുകളിൽ സന്ദർശനം നടത്തുമെന്നും അറിയുന്നു. ക്ഷേത്ര പരിസരവും മന്ത്രി സന്ദർശിക്കും.

ഇന്ന് വൈകീട്ട് 3 മണിക്ക് കൊയിലാണ്ടിയിൽ നഗരസഭയുടെ ഓപ്പൺ സ്റ്റേജും വഴിയോര കച്ചവട കേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ക്ഷേത്രത്തിൽ ദാരുണമായ സംഭവം നടക്കുന്നതും ഇന്നത്തെ ഉദ്ഘാടന പരിപാടി മാറ്റിവെക്കുകയുമായിരുന്നു.

