എലത്തൂർ കോസ്റ്റൽ പോലീസും വടകര കോസ്റ്റൽ പോലീസ്സും ചേർന്ന് ഹാർബർ പരിസരത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി ഹാർബർ പരിസരത്ത് എലത്തൂർ – വടകര കോസ്റ്റൽ പോലീസും, കൊയിലാണ്ടി ഫയർഫോഴ്സും സംയുക്തമായി മത്സ്യതൊഴിലാളികൾക്ക് രക്ഷാ പ്രവർത്തനം മുൻനിർത്തി ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. കടലിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ജീവൻരക്ഷ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നും തീപിടിച്ചാൽ കെടുത്താനുള്ള ഉപകരണങ്ങളും, കടലിൽവെച്ച് നെഞ്ച് വേദന പോലെയുള്ള അസുഖങ്ങൾ ഉണ്ടായാൽ എങ്ങനെ പ്രവർത്തിക്കണമെന്ന് Dummy demo കാണിച്ചും ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു.
.

.
എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്ഐ പൃഥ്വിരാജ് KC ഉദ്ഘാടനം ചെയ്തു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ SI ഹരീഷ് കുമാർ വി ടി അദ്ധ്യക്ഷതവഹിച്ചു. SI അബ്ദുൽസലാം N കോസ്റ്റൽ പോലീസ് സ്റ്റേഷൻ വടകര, സുകേഷ് ഭാസ്കർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ, കൊയിലാണ്ടി ക്ലാസെടുത്തു. അനുജ് VD സീനിയർ സിവിൽ പോലീസ് ഓഫീസർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ വടകര, എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ASI റെജു, CPO രജ്ഞിത്ത്, സിപിഒ ശാലിനി, കോസ്റ്റൽ വാടന്മാർ വാർഡ് കൗൺസിലർമാരായ സുധാകരൻ, വൈശാഖ്, കടലോര ജാഗ്രത സമിതി പ്രവർത്തകരായ രാജൻ Uk, ബാബുരാജ് MV, സുനിലേശൻ, ബാബു vv കൂടാതെ മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.
