സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ടി നസിറുദ്ദീൻ അനുസ്മരണത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റും സഹാനി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസിറുദ്ദീനെ അനുസ്മരിച്ച് നന്തി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് മാണിയോത്ത് മൂസ ഹാജി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ ടി വിനോദൻ അനുസ്മരണ പ്രഭാഷണം നടത്തി.

നിയോജക പ്രസിഡണ്ട് ഫൈസൽ, വനിതാ വിഗ് പ്രസിഡണ്ട് എ വി സുഹറ. KVK സുബൈർ എം കെ, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ വെച്ച് ജനറൽ മെഡിസിൻ നേത്ര പരിശോധന, ദന്ത പരിശോധന, ബിപി, ഷുഗർ തുടങ്ങിയവ കേബിൾ വെച്ച് പരിശോധിച്ചു. 160 ഓളം പേർ ക്യാമ്പിൽ എത്തിചേർന്നിരുന്നു. ക്യാമ്പിന് എക്സിക്യൂട്ടീവ് മെമ്പർമാരായ രാജൻ വടക്കേയിൽ, എം കെ വിശ്വൻ, സുരേഷ് ഒറിയ, അശോകൻ പി, അബ്ദുള്ള ഒ ടി, ആർ വി ബാബു തുടങ്ങിയവർ നേതൃത്വം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലൻകണ്ടി സ്വാഗതവും യൂണിറ്റ് ട്രഷറർ ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
